Wednesday 16 March 2016

തറവാട്

ഓലയും ഓടും ഇഴപാകിനിന്നൊരാ മൺവീട്ടിലാണെൻെറ ബാല്യം
ചുറ്റും ഹരിതാഭ ചേർത്ത് നിന്നന്നൊക്കെ
വാഴയും ചീനിയും തെങ്ങും
മുറ്റത്തെ തെെമാവിൽ പൊൻചാർത്തലുകൾ പോൽ മാമ്പൂകൊലുമ്പുകൾ വിടർന്നിരുന്നൂ
കാക്കയും കുരുവിയും പലതരം കിളികളും ആശ്രയം കണ്ടൊരു പുളിമരവും
കിണറ്റിൻ കരയിലെ ചാമ്പയും മാത്രമോ
പിന്നാമ്പുറത്തൊരു കച്ചിത്തുറ
വീടിൻെറയോരം ചേർന്നൊഴുകിയ കെെതോടും
മണ്ണപ്പം ചുട്ടൊരാ കളിവീടുമിന്നെനിക്കെന്നെന്നും
നല്കുന്നു നല്ലോർമ്മകൾ

7 comments:

  1. ഗ്റഹാതരത്വം ഓർമ്മകളായി മനസ്സിൽ നിറയുംപോൾ കയ്വിട്ടുപോയ ബാലൃകാലം ഈ വരികളിലൂടെ തിരിച്ചുവരുന്നതായി അനുഭവപ്പെടുന്നു.നന്നായിട്ടുണ്ടു്.

    ReplyDelete
    Replies
    1. നന്ദി എങ്ങനെ ചൊല്ലേണ്ടൂ.മാമ

      Delete
  2. randu kavithakalum nannayirikkunnu, thirakkayathukondan msg itathirunnath ktto

    ReplyDelete
    Replies
    1. നന്ദി ...തിരക്കു കാരണം ഷാജിതയുടെ എഴുത്തും നിന്നു പോയോ

      Delete
  3. Good.You have talent. Continue writing.

    ReplyDelete
  4. മറവിയുടെ ഇരുളിൽ ഒരു തിരി കൊളുത്തി ഓർമകൾ തള്ളിക്കയറുന്നു. നല്ലെഴുത്ത് കല്യാണീ

    ReplyDelete