വൃന്ദാവനത്തിൽ വളരും ചെടികളിൽ
ഒന്നായ് നമുക്ക് വളരാം
വിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
നമുക്ക് കൊഴിയാം
ആടിക്കളിക്കും സൂനങ്ങളിൽ തേൻ നുകരുന്ന ശലഭങ്ങളാകാം
വിടരുന്ന മുല്ലതൻ മൊട്ടിൻ സുഗന്ധമായ്
എന്നും നമുക്കുറങ്ങീടാം
കാന്തി ചൊരിയുന്ന സൂര്യൻെറ മറ്റൊരു
കിരണമായ് തീരാം നമുക്ക്
വാനിലെ മഴവില്ലിനേഴു
വർണ്ണങ്ങളിൽ ഒരുവർണ്ണമായ് നമുക്കലിയാം
നിലാവെഴും ചന്ദ്രന്റെ രശ്മിയിൽ
ഹാ നമുക്കുൾ കുളിരോടെ കഴിയാം
പുസ്തക ചുരുളുകൾക്കിടയിൽ മറ്റൊരു പുസ്തകതാളായിരിക്കാം
രാപ്പകലിങ്ങനെ മാറി വരുമ്പോളതിലൊരു ജന്മമായ് കൂടാം