Wednesday, 27 April 2016

ദിവ്യ സ്വപ്നം

മൂകാംബികാദേവി അനുഗ്രഹം ചൊരിയുന്ന പുണ്യഭൂമിയെൻ മനസ്സിൽ തെളിഞ്ഞൂ
ഉഷസ്സിൻ കുളിർമ്മയിൽ സൗപർണികതന്നിൽ ശക്തിതൻ സാന്നിധൃം ഞാനറിഞ്ഞൂ
നിർമാല്യപൂജയാം ദിവ്യമുഹൂർത്തത്തിൽ ദേവിയെൻ മനസ്സിൽ തെളിഞ്ഞൂ
ആ ദിവ്യശക്തിതൻ പ്രഭയാലെൻ മാനസം ആനന്ദ നിർവൃതിയടഞ്ഞൂ
ദീപസഹസ്രങ്ങൾ കെെകൂപ്പും സന്ധ്യയിൽ
ദീപാരാധനചെയ്വൂ ഞാൻ
പത്മശോഭയേറുമാ തൃപ്പാദത്തിൽ ഞാൻ ഭക്തിയോടെന്നും നമിപ്പൂ
സൗപർണ്ണികാതീര സ്മൃതികളിലലിഞ്ഞു ഞാനാ സ്വർഗ്ഗ ഭൂവിലെത്തി
പ്രകൃതിമനോഹരിയായി ചമഞ്ഞൊരാ വനിക കണ്ടുള്ളം കുളിർത്തൂ

3 comments:

  1. ഒരു സിനിമ ഗാനം പോലെ സുന്ദരം

    ReplyDelete
  2. നിര്‍വിതി തിരുത്തുക നിര്‍വൃതി

    ReplyDelete