Thursday 25 February 2016

ജന്മാന്തരങ്ങൾ

വൃന്ദാവനത്തിൽ വളരും ചെടികളിൽ
ഒന്നായ് നമുക്ക് വളരാം
വിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
നമുക്ക് കൊഴിയാം
ആടിക്കളിക്കും സൂനങ്ങളിൽ തേൻ നുകരുന്ന ശലഭങ്ങളാകാം
വിടരുന്ന മുല്ലതൻ മൊട്ടിൻ സുഗന്ധമായ്
എന്നും നമുക്കുറങ്ങീടാം
കാന്തി ചൊരിയുന്ന സൂര്യൻെറ മറ്റൊരു
കിരണമായ് തീരാം നമുക്ക്
വാനിലെ മഴവില്ലിനേഴു
 വർണ്ണങ്ങളിൽ ഒരുവർണ്ണമായ് നമുക്കലിയാം
നിലാവെഴും ചന്ദ്രന്റെ രശ്മിയിൽ
ഹാ നമുക്കുൾ കുളിരോടെ കഴിയാം
പുസ്തക ചുരുളുകൾക്കിടയിൽ മറ്റൊരു പുസ്തകതാളായിരിക്കാം
രാപ്പകലിങ്ങനെ മാറി  വരുമ്പോളതിലൊരു ജന്മമായ് കൂടാം

5 comments:

  1. kalyaaaaaaaaniiii.... kavitha thakarthu
    വിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
    നമുക്ക് കൊഴിയാം,
    angane pettennu kozhiyano namukk

    ReplyDelete
    Replies
    1. വളരെ സാവധാനം അനുയോജ്യമായ സമയത്ത് ...നശ്വരമായ ജീവിതത്തിൽ അത് അനിവാര്യമല്ലേ ഷാജിത..കവിതക്കു തരുന്ന പ്രോത്സാഹനത്തിന് വായനക്ക് ആശംസകൾക്ക് നന്ദി ....വളരെ താഴ്മയോടെ

      Delete
  2. തീഷ്ണമായ ഭാവങ്ങള്‍ക്ക് പകരം, ലോലവും ലളിതവുമായ ഭാവനകള്‍ ഈ വരികള്‍ക്ക് സൌന്ദര്യവും സുഗന്ധവും പകരുന്നു.മെല്ലെ വീശിയ ഒരു മന്ദമാരുതന്റെ സ്പര്‍ശം പോലെ സുഖകരം ഈ വരികള്‍. ആശംസകള്‍!!!

    ReplyDelete
    Replies
    1. ജീവിത്തിൽ എൻെറ നേട്ടങ്ങൾക്ക് എന്നും അടിത്തറ പാകിയ ,പ്രോത്സാഹനങ്ങൾക്ക് വീഴ്ചകളിൽ കരുത്തായി നിൽക്കുമ്പോൾ നന്ദി എന്ന വാക്കിന് പരിധി ഉള്ളതു പോലെ തോന്നുന്നു.മാമാ ആദരവ്,ബഹുമാനം,സ്നേഹം ,സന്തോഷം

      Delete
  3. കിരണമായ് നമ്മള്‍ക്ക് തീരാം ...അല്പം കൂടി ഭംഗി ഉണ്ടാകും

    ReplyDelete