വൃന്ദാവനത്തിൽ വളരും ചെടികളിൽ
ഒന്നായ് നമുക്ക് വളരാം
വിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
നമുക്ക് കൊഴിയാം
ആടിക്കളിക്കും സൂനങ്ങളിൽ തേൻ നുകരുന്ന ശലഭങ്ങളാകാം
വിടരുന്ന മുല്ലതൻ മൊട്ടിൻ സുഗന്ധമായ്
എന്നും നമുക്കുറങ്ങീടാം
കാന്തി ചൊരിയുന്ന സൂര്യൻെറ മറ്റൊരു
കിരണമായ് തീരാം നമുക്ക്
വാനിലെ മഴവില്ലിനേഴു
വർണ്ണങ്ങളിൽ ഒരുവർണ്ണമായ് നമുക്കലിയാം
നിലാവെഴും ചന്ദ്രന്റെ രശ്മിയിൽ
ഹാ നമുക്കുൾ കുളിരോടെ കഴിയാം
പുസ്തക ചുരുളുകൾക്കിടയിൽ മറ്റൊരു പുസ്തകതാളായിരിക്കാം
രാപ്പകലിങ്ങനെ മാറി വരുമ്പോളതിലൊരു ജന്മമായ് കൂടാം
ഒന്നായ് നമുക്ക് വളരാം
വിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
നമുക്ക് കൊഴിയാം
ആടിക്കളിക്കും സൂനങ്ങളിൽ തേൻ നുകരുന്ന ശലഭങ്ങളാകാം
വിടരുന്ന മുല്ലതൻ മൊട്ടിൻ സുഗന്ധമായ്
എന്നും നമുക്കുറങ്ങീടാം
കാന്തി ചൊരിയുന്ന സൂര്യൻെറ മറ്റൊരു
കിരണമായ് തീരാം നമുക്ക്
വാനിലെ മഴവില്ലിനേഴു
വർണ്ണങ്ങളിൽ ഒരുവർണ്ണമായ് നമുക്കലിയാം
നിലാവെഴും ചന്ദ്രന്റെ രശ്മിയിൽ
ഹാ നമുക്കുൾ കുളിരോടെ കഴിയാം
പുസ്തക ചുരുളുകൾക്കിടയിൽ മറ്റൊരു പുസ്തകതാളായിരിക്കാം
രാപ്പകലിങ്ങനെ മാറി വരുമ്പോളതിലൊരു ജന്മമായ് കൂടാം
kalyaaaaaaaaniiii.... kavitha thakarthu
ReplyDeleteവിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
നമുക്ക് കൊഴിയാം,
angane pettennu kozhiyano namukk
വളരെ സാവധാനം അനുയോജ്യമായ സമയത്ത് ...നശ്വരമായ ജീവിതത്തിൽ അത് അനിവാര്യമല്ലേ ഷാജിത..കവിതക്കു തരുന്ന പ്രോത്സാഹനത്തിന് വായനക്ക് ആശംസകൾക്ക് നന്ദി ....വളരെ താഴ്മയോടെ
Deleteതീഷ്ണമായ ഭാവങ്ങള്‍ക്ക് പകരം, ലോലവും ലളിതവുമായ ഭാവനകള്‍ ഈ വരികള്‍ക്ക് സൌന്ദര്യവും സുഗന്ധവും പകരുന്നു.മെല്ലെ വീശിയ ഒരു മന്ദമാരുതന്റെ സ്പര്‍ശം പോലെ സുഖകരം ഈ വരികള്‍. ആശംസകള്‍!!!
ReplyDeleteജീവിത്തിൽ എൻെറ നേട്ടങ്ങൾക്ക് എന്നും അടിത്തറ പാകിയ ,പ്രോത്സാഹനങ്ങൾക്ക് വീഴ്ചകളിൽ കരുത്തായി നിൽക്കുമ്പോൾ നന്ദി എന്ന വാക്കിന് പരിധി ഉള്ളതു പോലെ തോന്നുന്നു.മാമാ ആദരവ്,ബഹുമാനം,സ്നേഹം ,സന്തോഷം
Deleteകിരണമായ് നമ്മള്‍ക്ക് തീരാം ...അല്പം കൂടി ഭംഗി ഉണ്ടാകും
ReplyDelete