Monday 18 January 2016

താഴ്വര

നറുനിലാവിൻ പുഞ്ചിരിയുമായ്
എന്നുള്ളിലൊരു കൊച്ചു താഴ്വര
പൂത്ത്തളിർത്തൊരാ വൻമരകൂട്ടങ്ങൾ
ആശ്രയമേകുന്നു കുഞ്ഞു ലതകൾക്കായ്
തേനുണ്ട് രസിക്കും വണ്ടിൻ കൂട്ടവും
പുൽചെടിതുമ്പിലെ മഞ്ഞിൻ കണങ്ങളും
അഴകോടൊഴുകുമാ കൊച്ചരുവിയും
പൂക്കളോടുല്ലസിച്ച് പുൽനാമ്പിനോട് കഥ പറഞ്ഞ്
ഞാനാസ്വപ്നതാഴ്വരയിൽ
ഒരു ചെറുചില്ലതൻ സ്പർശം എന്നിലൊരായിരം സാന്ത്വനമായി
പൊഴിയും പുഷ്പങ്ങളെന്നിൽ
ഒരായിരം വർണ്ണങ്ങളായി
എത്ര സൂനങ്ങൾ ചിരിച്ചുല്ലസ്സിക്കുന്നു
എത്ര മണ്ണിൽ നിശ്ചലമമർന്നുപോയ്
 പൂത്തൂവിടർന്നൊരാപൂവുകൾ കാണുമ്പോൾ
പൂവണിനിലാവത്തു താരകൾ ചിരിക്കുമ്പോൾ
മഞ്ഞിൻകണം നിലാവത്ത് മിന്നിതിളങ്ങുമ്പോൾ
എൻ മനസ്സിൽ വിടരുന്നു ഓംകാര മന്ത്രങ്ങൾ ശാന്തിതൻ ഓളങ്ങൾ .

8 comments:

  1. ഈ താഴ്വരയിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും നല്ല പൂക്കൾ വിരിയട്ടെയെന്നു ആശംസിച്ചു കൊള്ളുന്നു ...

    ReplyDelete
  2. കല്യാണി മലയാളമായിരുന്നോ, "കുഞ്ഞ്ലതകൾക്കായ്" എന്നത് മനസ്സിലായില്ല, മനോഹരമായ വരികള്‍, പഴയ മലയാളം ക്ലാസ്സും കവിതകളും ഒക്കെ ഓര്‍ത്തുപോയി ഈ കവിത വായിച്ചപ്പോള്‍

    ReplyDelete
    Replies
    1. ഷാജിത ഞാൻ മലയാളം രണ്ടാം ഭാഷയാണ്.സസ്യശാസ്ത്രമായിരുന്നു വിഷയം .ഷാജിതയെ പഴയ കാലത്തേക്ക് ഓർമ്മകളിലേക്ക് മടങ്ങാൻ എൻെറ കവിത നിമിത്തമായി എന്നറിഞ്ഞതിൽ സന്തോഷം .സ്നേഹം

      Delete
  3. സമാധാനത്തിന്റെ പൂക്കൾ വിരിയട്ടെ

    ReplyDelete