Thursday, 14 January 2016

മേഘമേ പറയുമോ

നീലാകാശത്തിൻ ശോഭയായി
ഒഴുകി നടക്കുന്ന വെൺമേഘമേ
അർക്കനെ തേടി അലഞ്ഞു നടക്കും നീ നിൻ ശോഭയെത്രയെന്നറിയുന്നുവോ 
കാണാതെയാകുമ്പോൾ ദുഖത്താൽ നീ
ശ്യാമവർണ്ണാംഗയായ് മാറിടുന്നു
എങ്കിലും നീ നിത്യശോഭയായി
വിണ്ണിലെന്നും വിളങ്ങീടുന്നൂ
നീ തൂകും കണ്ണീർതുള്ളിയൊരു
വാർമഴയായ് മണ്ണിലലിഞ്ഞുവല്ലോ
ദിനകര കിരണങ്ങൾ കണ്ടിടുമ്പോൾ
നിൻ പുഞ്ചിരിയായ് മഴവില്ലുണർന്നു
ആയതിൻ സപ്ത വർണ്ണങ്ങളാലേ
നിൻ ഹർഷമോദങ്ങൾ കാണായല്ലോ
സൂര്യകിരണത്താൽ നിൻ ശോഭ 
 എത്രയോ സുന്ദരമായി മാറി
വിടപറഞ്ഞകലുന്ന സൂര്യബിംബത്തെ നീ
പരിഭവത്തോടെ അനുഗമിച്ചൂ
അന്നേരം നീ ഹൃദയ വർണ്ണയായ്
വിണ്ണിൻ മുഖഛായ മാറ്റിയല്ലോ
കടലോരമിഥുനങ്ങളതു കണ്ടിട്ട്
കളിവാക്കിതെത്രയോ ചൊന്നിരിക്കാം
വീണ്ടുമാ സൂര്യാഗമനത്തിനായ്
കാത്ത് നീ വിണ്ണിലൊഴുകിടുന്നു

6 comments:

  1. ഒരാകാശത്തിലെ മേഘത്തെക്കണ്ട് കല്യാണിയുടെ ഭാവന പോയപോക്ക്, ഇത്ര വ്യത്യസ്തമായ രീതിയില്‍ മേഘത്തെ വര്‍ണ്ണിച്ച കല്യാണിക്ക് ആശംസകള്‍

    ReplyDelete
  2. സന്തോഷം ...shajithe ..നന്ദി

    ReplyDelete
  3. എഴുതി തെളിയൂ... ആശംസകള്‍

    ReplyDelete