Thursday, 5 November 2015

ചിങ്ങപുലരിയിലൊരോണം

ഓണമായോണമായ്
പൊൻതിരുവോണമായ്
ഓണഗീതങ്ങൾ തൻ ഉൗഴമായ്
മഞ്ഞകോടിയുടുത്തുനടന്നൊരു ചിങ്ങപ്പുലരിയെന്നോർമ്മയിലെത്തിയൊരോണം
എങ്ങോ പൊയ്പോയ സൗഭാഗ്യ കാലത്തിൻ സ്മൃതിയുമായ്
അറിയാതെ മൂളീയ ഏതോ വരികൾ തൻ താളമായ് വന്നണയുന്നൂ ഓണം
പൂക്കൾപറിക്കുവാനോടി നടന്നൊരു സ്വപ്നമായ്മാറിയിന്നെൻെറ ഓണം
ഒത്തൊരുമിച്ച് ചിരിച്ചുല്ലസിച്ചൊരാ
ഒരുമതൻസ്മരണയായിവന്നുവോണം
തുമ്പയും തുളസിയും കെെകോർത്തു നിന്നൊരാപൂക്കാലമോർക്കുന്നു എൻെറ ഓണം
ബാലൃമെഴുതിയോരാപൂക്കളത്തിലെ
വർണങ്ങളായ് മാറിയിന്നെൻെറഓണം
ഇൗറനുടുത്തൊരമ്പലദർശനചന്ദനഗന്ധമുർണത്തും ഓർമ്മയായ് വന്നണയുന്നു വീണ്ടുമൊരോണം
പൊയ്പോയബാലൃത്തിൻനല്ലോർമ്മകൾ തൻ സ്മൃതിതന്നണയുന്നു തിരുവോണം

11 comments:

  1. വരാന്‍ വൈകി..... എങ്കിലും....... സ്വപ്നമായി മാറിയ ആ നല്ലോര്‍മ്മകള്‍ മനസ്സിലേറ്റി ഇന്നു നാമൊരു പൂക്കളം തീര്‍ത്തോരോണപ്പാട്ടിനായ് കാതോര്‍ക്കുന്നു .....അല്ലേ..... നന്മകള്‍ ഇനിയും വറ്റിയിട്ടില്ലെന്ന് സമാശ്വസിക്കാം.....
    ആശംസകൾ നേരുന്നു.....

    ReplyDelete
  2. നല്ല കവിത നൊസ്റ്റാൾജിയ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ

    ReplyDelete
    Replies
    1. നന്ദി ...അതെ തുഷാന്ത് കുട്ടിക്കാലം ...

      Delete
  3. നന്നായിട്ടുണ്ട്. പഴയ എഴുത്ത് കുത്തുകൾ കൂടി പ്രസിദ്ധീകരിക്കണം.

    ReplyDelete
    Replies
    1. പ്രോത്സാഹനങ്ങൾക്ക് നന്ദി ഗുരോ ...വഴികാട്ടിയായി വർത്തിച്ചാലും...

      Delete
  4. ബാലൃത്തിൻ നല്ലോർമ്മകളിലെ ഓണം വരികൾ നന്നായി... വീണ്ടും കവിതകളും എഴുത്തും തുടരട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  5. ഒരുമതതൻസ്മരണയായി- ഒരു ത കളയണം
    മാറിയിനെൻെറഓണം- നെ എന്നത് ന്നെ എന്ന് ആക്കണം

    ReplyDelete