Thursday, 5 November 2015

നിനക്കായ്

എന്നെ തഴുകുന്ന കാറ്റിനോടും
ആടി കളിക്കുന്ന പൂവിനോടും
പുഞ്ചിരി തൂകുന്ന പകലിനോടും
നിലാവൊഴുക്കുന്ന രാവിനോടും
എന്നുമെൻമനമാരായുന്നൂ
എന്തേ വരാത്തതീവർഷമേഘം
എന്നുമെൻ കണ്ണുകൾ കാത്തിരിപ്പൂ
നിറമാർന്ന മഴവില്ലിൻ ഭംഗികാണാൻ
എന്നുമെൻ കർണ്ണങ്ങൾ കാത്തിരിപ്പൂ
നിൻ മധുരഗാനമൊന്നാസ്വദിക്കാൻ
ഒരു കാറ്റിലൊത്തിരി കുളിരുമായി
ഇത്തിരി മണ്ണിൻ സുഗന്ധമേറി
വരിക നീ ഒരുനാളിൽ എന്നരികിൽ
എൻ മൗനഗാനത്തിന് താളമാകാൻ
നീവരൂ ഭൂമിക്ക് സാന്ത്വനമായ്
ആത്മാവിനുള്ളിലെ പുളകമാകാൻ
നീയെൻ സവിധത്തിൽ വേഗമെത്തൂ
ഞാനെന്നും കാത്തിരിപ്പൂ നിനക്കായ്
നിൻവർഷ ബിന്ദുക്കൾ
എന്നിൽ പതിക്കുമ്പോൾ
എന്നിൽ വിടരുമൊരു ചെറുപുഞ്ചിരി
ആ സുഖ സ്പർശത്തിലലിഞ്ഞു
സുന്ദര സ്വപ്നം പോൽ ഞാനിരിക്കും
അർക്കരശ്മികളെന്നെ തലോടുമ്പോൾ ഞാനുണരും നിനക്കായ് കാത്തിരിക്കും.

8 comments:

  1. മാരിവില്ലും കൈയ്യിലൊതുക്കി..... പുതുമണ്ണിന്‍ ഗന്ധവുമായി വന്നെത്തുന്ന മഴക്ക് കാതോര്‍ത്തിരിക്കുന്ന കവിതക്ക് ആശംസകൾ നേരുന്നു......

    ReplyDelete
    Replies
    1. പ്രോത്സാഹനങ്ങൾക്ക് നന്ദി ...

      Delete
  2. nalla kavithakalaanallo, followers gadget idanam blogil, allathe puthiya postittaal mattullavar engane ariyum

    ReplyDelete
    Replies
    1. പ്രോത്സാഹനങ്ങൾക്ക് നന്ദി ...തുടങ്ങിതല്ലേ ഉളളു .ആത്മവിശ്വാസം കുറവാണ്...

      Delete
  3. ഒരു കാത്തിരിപ്പിന്റെ ഈ മനോഹരമായ കല്യാണി കവിത ഇഷ്ട്ടമായി ... എന്റെ ആശംസകൾ. :)

    ReplyDelete