Monday, 15 April 2019

ഓർമ്മകൾ

ഓർമയിലെപ്പോഴുമോടിക്കളിക്കുന്നു
ഞാൻ താണ്ടിയെത്തിയ പാതയെല്ലാം....
അമ്മതൻ കൈകളിൽ തൂങ്ങിയാടിപോയ വിദ്യാലയ യാത്രയെത്ര ഹൃദ്യം
കാലിടറാതെ ഞാൻ മുന്നോട്ടു നീങ്ങുവാൻ കരുതലോടച്ഛനെൻ പിന്നിലെന്നും
പ്രാർത്ഥനയാം കവചത്തിൽ മുത്തി നൽകിയ കരുതലും സ്നേഹവായ്പ്പും
എന്താ കുറുമ്പിയെന്നോതിലാളിക്കുമെ ന്നമ്മമ തൻ സ്നേഹധാരയെന്നും
ഓണ വിഷുനാളിൽ അച്ഛനും മാമനും തന്നൊരാ കോടിയുടുപ്പുകളും
മാമനോടൊപ്പം മലകേറി കണ്ടൊരാ ആയ്യന്റെ രൂപം മനം നിറയെ !
പമ്പയിൽ നീരാടി വീടണഞ്ഞപ്പോളെൻ വല്യമ്മമ്മ ഹാ !കഷ്ടമിഹ ലോകവാസം വെടിഞ്ഞിരുന്നൂ
നീറുമാജ്ജ്വാലകൾ കാണവേയെൻ കുഞ്ഞ് നയനങ്ങൾ നീരണിഞ്ഞീറനായി....
മോദവുമാധിയുമെല്ലാമൊരുപോലെ പങ്കിട്ടെടുക്കുന്ന കൂടെപ്പിറപ്പുമെൻ സൗഭാഗ്യകാലത്തെ സമ്പന്നമാക്കിയോർ ഇന്നെന്നെ പുണരുമീ കുഞ്ഞിളം കൈകളെൻ
ബാല്യകാല നന്മനാളുകളെ എന്നിലേക്കെത്തിപ്പൂവീണ്ടു,മ വയൊക്കെ നിങ്ങൾക്കു ഞാനിതാ നൽകുന്നൂ കാത്തുവെക്കാൻ !

2 comments:

  1. അമ്മയുടെ കൈയ്യിൽ പിടിച്ച് വരുന്നത് എനിക്ക് ഓർമയുണ്ട് .ഹൃദ്യം dear

    ReplyDelete
    Replies
    1. നന്ദി... ഇഷ്ടം ശ്രീ 💓

      Delete